ഒരു മന്ദഹാസത്തിന്റെ ഓർമ്മയ്ക്ക് എന്റെ മൌനം, സ്നേഹസന്ദേശത്തിന്റെ ഓർമ്മയ്ക്ക് ഒരു കണ്ണുനീർക്കണം, ഒരു തലോടലിന്റെ ഓർമ്മയ്ക്ക് ഈ ജീവിതം, നിന്റെ മറവിയുടെ ഓർമ്മയ്ക്ക് ഈ മരണം..........
വീടിന്റെ താക്കോൽ, അധികാരം നഷ്ടപ്പെട്ടവന് പൂമുഖത്തിണ്ണയിൽ അഭയം, അമ്മയെ കൊന്നവന് അച്ഛന്റെ സ്നേഹവാത്സല്യം, ഭാര്യയെ വിറ്റവന് വീടിന്റെ അവകാശം, വീടിനെ സ്നേഹിച്ചവന് പട്ടടയിലെ ചിതയുടെ എരിയുന്ന വേദന. !