2013, ജനുവരി 30, ബുധനാഴ്‌ച

സോദരീ നിനക്കായ്‌





കണ്മുന്നിൽ നിറയുന്ന നിന്മുഖം കാണവെ
അകക്കണ്ണിൽ നുരയുന്നു നൊമ്പരം
അകതാരിലെരിയുന്നൂ തീക്കനൽ
ഓടുന്ന വണ്ടിയിൽ, നിന്നെയാകശ്മലൻ
നിർദ്ദയം ഹാ! പിച്ചിച്ചീന്തിയല്ലേ ?
കപട സംസ്ക്കാര ചിത്തരോ നിർദ്ദയം
തൻ കാര്യം നോക്കി നിന്നുവല്ലേ?
നെറികെട്ടൊരാ പേനായയ്ക്കു മുന്നിൽ
മാനത്തിനായി നീ പൊരുതിയല്ലേ?
മാപ്പു തന്നീടുക, നിൻ ദീനരോദനമെൻ
ബധിര കർണ്ണത്തിൽ പതിഞ്ഞതില്ല
'ചത്തില്ലേ?' യെന്നവൻ ചോദിച്ച മാത്രയിൽ
കുത്തിമലർത്താൻ കഴിഞ്ഞതില്ല,
ആ നീചൻ തന്നുടെ നിഷ്ഠുര കാമത്തെ
കൊത്തിയരിയുവാൻ കഴിഞ്ഞതില്ല,
എങ്കിലും സോദരീ, പറയട്ടെ ഞാനിന്ന്‌
തോരാതെ പെയ്യുമീ അക്ഷികൾ സാക്ഷിയായ്‌
'ഈർച്ചവാളിന്റെ മൂർച്ചയുണ്ടെൻ കൈയിൽ,
കരിങ്കല്ലുറപ്പുള്ള മനസ്സുമുണ്ട്‌,
ഉയിരകലുവോളം ഞാൻ കാവൽ നിന്നിടും,
സോദരിമാർ തന്റെ മാനം കാക്കും'

6 അഭിപ്രായങ്ങൾ:

  1. ഈർച്ചവാളിന്റെ മൂർച്ചയുണ്ടെൻ കൈയിൽ,
    കരിങ്കല്ലുറപ്പുള്ള മനസ്സുമുണ്ട്‌,
    ഉയിരകലുവോളം ഞാൻ കാവൽ നിന്നിടും,
    സോദരിമാർ തന്റെ മാനം കാക്കും'

    നല്ല വരികൾ. പ്രാവർത്തികമാക്കാൻ കഴിയട്ടെ

    മറുപടിഇല്ലാതാക്കൂ
  2. കഴുകനെക്കൊണ്ടെന്റെ ഹൃദയം മുറിക്കിലും
    കഴുമരം നീട്ടിയെൻ മുതുകിൽ തളയ്ക്കിലും
    ഒരു തുള്ളി രക്തത്തിണർപ്പിൽ നിന്നായിരം
    രക്ത പുഷ്പങ്ങൾ ഉയിർത്തെഴുന്നീറ്റിടും..!!!
    നീതിപീഠങ്ങളേ നിങ്ങൾക്കു മീതെയെൻ
    പുലരാ പുലരി ചുവന്നു നില്ക്കും...!!!!

    ദൈവം അനുഗ്രഹിക്കട്ടെ...

    കവിത വളരെ നന്നായി

    ശുഭാശംസകൾ.....

    മറുപടിഇല്ലാതാക്കൂ
  3. ഈര്ച്ചവാളിന്റെ മൂര്ച്ചയുണ്ടെന്റെ കൈയില്....കവിത കലക്കുന്നുണ്ട്. ആശംസകള്

    മറുപടിഇല്ലാതാക്കൂ
  4. വാര്‍ഷികങ്ങള്‍ കടന്നുപോകും
    പ്രതികള്‍ സുന്ദരന്മാരാകും
    ഇരകള്‍ വിസ്മൃതരാകും
    ജനം യാത്ര തുടരും


    ഒരുവേള പഴക്കമാവുകില്‍
    ഇരുളും മെല്ലെ വെളിച്ചമായിടാം

    മറുപടിഇല്ലാതാക്കൂ