കണ്ണടച്ച് ഞാൻ തുറന്നപ്പോ-
ഴേക്കുമെൻ ചുറ്റിലുമങ്ങിരുട്ടായി
കാഴ്ച്ചയേകേണ്ട താതനെല്ലാ-
മിട്ടെറിഞ്ഞങ്ങു യാത്രയായ്
ഒരുരൂപ,മൊരുനിറം ചുറ്റിലും,
ഒരു ശബ്ദം, പതം പറച്ചിലും, കരച്ചിലും
"കരയരുത്, തളരരുത്, നീയാണിനി-
യിവർക്കഭയവും, കരുത്തും"
ആരോ ഓതിയെൻ കർണ്ണത്തി-
ലതെന്റെ കർണ്ണഭിത്തികൾ
തുളച്ചെൻ ഹൃദയത്തെ
കാൽക്കീഴിലടക്കി നിർത്തി.
ഒന്നും മിണ്ടാതെ, കൺകൾ നിറയാതെ,
ഹൃദയത്തിൽ പേമാരി പെയ്യുമ്പോഴും
ഞാൻ മൂകയായ്....
ഒരുവേള വീണ്ടും വിളിച്ചവരെന്നെ
എന്റെയച്ഛനെ അന്ത്യയാത്രയയക്കുവാൻ
ഒരുനോക്കുപോലും കണ്ടതില്ല
അതിന്മുമ്പെന്റെ കൺകളടഞ്ഞു,
ഞാൻ താഴേക്കു നിപതിച്ചുപോയ്
ആരൊക്കെയോ വന്നെന്നെ താങ്ങിയെടുത്തു
പിന്നാരൊക്കെയോ നീർ കുടഞ്ഞു
വീണ്ടും തിരിച്ചു വന്നൂ നശിച്ച ബോധമെൻ
കൺകളാർത്തിരമ്പി
ഞാൻ തേങ്ങിപ്പോയി...........
വീണ്ടും വന്നൂ താക്കീതുപോലെയാശബ്ദം
കാതുകളിലശനിപാതമായ്
"കരയരുത്, തളരരുത്,നീയാണിനി-
യിവർക്കഭയവും, കരുത്തും"
നിന്നൂ തടകെട്ടിയപോലെന്റെ കണ്ണീർ
ഹൃത്തിൽ കൊടുംകാറ്റങ്ങാഞ്ഞുവീശി
കണ്ണടച്ചു ഞാനേവം മുനിപോലിരിക്കവെ
എന്നന്തരംഗത്തിലിരുന്നച്ഛൻ ചിരിക്കുന്നൂ...
'നന്നായച്ഛാ ! വിഷുക്കൈനീട്ട-
മീയോമനമകൾക്കച്ഛനേകി-
യൊരന്ത്യ സമ്മാനം ....!'
ഞാൻ തേങ്ങിപ്പോയി...........
മറുപടിഇല്ലാതാക്കൂSramichu karayadirikkan..but..
ഇല്ലാതാക്കൂനബിതയ്ക്ക് എന്റെ സ്നേഹമസൃണമായ സമാശ്വാസത്തിന്റെ വെള്ളിവെളിച്ചം. ധൈര്യപൂർവ്വം മുന്നോട്ടു പോവുക. ഇരുട്ട് തീർച്ചയായും അകലും
മറുപടിഇല്ലാതാക്കൂAdulladu kondalle mashe njaninnum munnottu pokunnadu
ഇല്ലാതാക്കൂ
മറുപടിഇല്ലാതാക്കൂനബിതെ ,കുഞ്ഞു മോളെ,...എന്താണെ ഴുതെണ്ടത് ..എന്‍റെ കണ്ണും നിറഞ്ഞിരിക്കുന്നു..
അകത്തേക്കൊഴുകുന്നൊരു മിഴിനീര്‍പ്പുഴ ഞങ്ങള്‍ കാണുന്നു.. സങ്കടങ്ങള്‍ ദൈവങ്ങളോട്പറയുവാന്‍ ശക്തി യുണ്ടാകട്ടെ ...
Sankadangalkku enne talarthan kazhiyilla chechi..
ഇല്ലാതാക്കൂ"കരയരുത്, തളരരുത്, നീയാണിനി-
മറുപടിഇല്ലാതാക്കൂയിവർക്കഭയവും, കരുത്തും"
:(
മറുപടിഇല്ലാതാക്കൂനട്ടുച്ചയ്ക്ക് ഇരുട്ട് വന്നാലെന്നപോലൊരു അവസ്ഥയാണിത്.ആർക്കു സംഭവിച്ചാലും.ഈ കവിതയിൽ രചയിതാവിന്റെ ആത്മാംശമുണ്ടെങ്കിൽ, ഈ ഇരുളും മെല്ലെ വെളിച്ചമായ് വരട്ടെ...കാരണം, ദൈവമെന്നത് ഒരു സത്യമാണല്ലോ..
മറുപടിഇല്ലാതാക്കൂനല്ലത് നേരുന്നു..
Sambavichadu rachayidavinu tanne..
ഇല്ലാതാക്കൂനന്നായച്ഛാ ! വിഷുക്കൈനീട്ട-
മറുപടിഇല്ലാതാക്കൂമീയോമനമകൾക്കച്ഛനേകി-
യൊരന്ത്യ സമ്മാനം ....!'
നന്നായി എഴുതി ...!
Antyasammanamayirunnu..kannuneerkondu kaineettam..
ഇല്ലാതാക്കൂകവിതയേക്കാള് കവിയത്രിയെ വായിച്ചു പോകുന്നു ഓരോ വരികളിലും. ഇത് വായിച്ചിട്ട് ആശംസകള്‍ തരാന്‍ എനിക്ക് തോന്നുന്നില്ല. സ്വാന്തനിപ്പിക്കാന്‍ എനിക്കാവുകയുമില്ല പക്ഷെ പറയട്ടെ, ജീവിതം നാളെകളുടെ പ്രതീക്ഷകളില്‍ ഒഴുകുന്ന ചങ്ങാടം മാത്രമാണ്. സമയമാകുമ്പോള്‍ എല്ലാ ചങ്ങാടങ്ങളും ജലത്തിനടിയിലേക്ക് ഊളിയിടും.
മറുപടിഇല്ലാതാക്കൂAngane viswasikkunnondanu jeevikkunnadu..
ഇല്ലാതാക്കൂiruttil pathungiyethunnu....jeevitham....
മറുപടിഇല്ലാതാക്കൂ