നിലാവുള്ള രാത്രിയിൽ
പെയ്തിറങ്ങുന്ന
ചാറ്റൽമഴപോലെ പ്രണയം
മനസ്സ് തുടിക്കുന്നൂ, ആ മഴയിൽ
ഞാൻ നനഞ്ഞു കുളിരുന്നു.
എന്റെ കൺകളിലൂടെ
ആനന്ദാശ്രുക്കൾ പൊഴിയുന്നു
ഒരു നർത്തകിതൻ ലാസ്യത്തോടെ
ആ മഴയെന്നെ പൊതിയുമ്പോൾ
ചോദിച്ചുപോയീ ഞാൻ
വൈകിയതെന്തേ പ്രിയേ നീ...?
ഉള്ളിലെഴുമാനന്ദമോടെ
കൺകുളിർന്ന കണ്ണീരോടെ
പ്രാർത്ഥിച്ചുപോയീ ഞാൻ
ഈ മഴ തോരാതിരുന്നെങ്കിൽ.....!
അമ്മതൻ കൈ വിടുവിച്ച്
മുത്തശ്ശിതൻ വിലക്ക് കേൾക്കാതെ
മുറ്റത്തിറങ്ങുന്ന പൈതലേപ്പോൽ
ഞാനും.... മഴയിലേക്ക് കുതിച്ചു....
അനുനിമിഷം കഴിയവെ
ആ മഴ തന്റെ ലാസ്യം വെടിഞ്ഞ്,
നിമിഷം വിനാ
രൗദ്രത്തെ കൈയിലേന്തി
ഭയന്നു ഞാൻ പേടിച്ചകന്നുമാറി
ദൂരെ നിന്നാക്കാഴ്ച നോക്കി നിന്നു...
എന്റെ കൺകൾ..
ആകണ്ണീരിന്നഗ്നി ലാവയായ്
വീണെൻ മുഖം വികൃതമാകുന്നു
കണ്ണാടികൾ എന്നെനോക്കി
പരിഹസിച്ചു ചിരിക്കുന്നു...
എന്നിൽനിന്നും ഞാൻ
അകന്നു പോകുന്നു...
മഴ ദൂരെ തകർത്തുപെയ്യുന്നു....
പ്രണയത്തെ ഞാൻ വെറുത്തുപോകുന്നു...
മഴയുടെ വിവിധഭാവങ്ങള്‍
മറുപടിഇല്ലാതാക്കൂപ്രണയത്തിൻ ലോലഭാവം മാറവെ...
മറുപടിഇല്ലാതാക്കൂനല്ല വരികൾ
ശുഭാശംസകൾ...
nandi..
ഇല്ലാതാക്കൂഈ മഴ തോരാതിരുന്നെങ്കിൽ.....!
മറുപടിഇല്ലാതാക്കൂtoranam..enkile iniyoru mazhaykku koodi avasaramundaku..
ഇല്ലാതാക്കൂരാത്രിമഴ ചുമ്മാതെ കേണും ചിരിച്ചും, വിതുമ്പിയും......
മറുപടിഇല്ലാതാക്കൂമഴയുടെ മധുരവും കയ്പ്പും ...
മറുപടിഇല്ലാതാക്കൂനല്ല കവിത ..
പ്രണയമഴയുടെ തുടക്കം പിടിച്ചു..മഴനിലാവില്‍ നിന്നും മാറാതെ നോക്കാമായിരുന്നു
മറുപടിഇല്ലാതാക്കൂമൂത്തവര് ചൊല്ലും...........
മറുപടിഇല്ലാതാക്കൂനല്ല വരികള്‍
ആശംസകള്‍
thee veenuruki shilayaavenam...
മറുപടിഇല്ലാതാക്കൂ