2014, ജൂൺ 5, വ്യാഴാഴ്‌ച

കിളി



മനസ്സിൻ ചില്ലയിൽ
കൂടുകൂട്ടിയൊരെൻ കിളിയെ
പറിച്ചെടുത്തു നീ
ഞെരിച്ചു കൊന്നില്ലേ ?
ഉറക്കെ കരഞ്ഞു ഞാൻ
തളർന്നു വീണപ്പോൾ
മുഖം തിരിച്ചു നീ
നടന്നകന്നില്ലേ ?
ജയം നിനക്കെന്ന്‌
നിനച്ചുവോ വിധി
കിളിതൻ കൂടും
ഒരു പൊൻമുട്ടയും
ഇന്നുമുണ്ടെന്റെ
മനസ്സിൻ ചില്ലയിൽ
നാളെയൊരു പൊൻകിളി
എനിക്കായ് പാടും
നീയതു കേൾക്കാൻ
കാത്തിരിക്കുക

4 അഭിപ്രായങ്ങൾ:

  1. കിളിയും മനസും നന്നായിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  2. കിളിപ്പാട്ടിന്റെ മൃദുലഭാവങ്ങളിൽ നിന്നും മാറി, വ്യത്യസ്തമായ ഭാവതലത്തെ അവതരിപ്പിക്കുന്ന നല്ലോരു കവിത.


    ശുഭാശംസകൾ.....

    മറുപടിഇല്ലാതാക്കൂ