2013 ഏപ്രിൽ 24, ബുധനാഴ്‌ച
2013 ഏപ്രിൽ 9, ചൊവ്വാഴ്ച
വിഷുക്കൈനീട്ടം
കണ്ണടച്ച് ഞാൻ തുറന്നപ്പോ-ഴേക്കുമെൻ ചുറ്റിലുമങ്ങിരുട്ടായി
കാഴ്ച്ചയേകേണ്ട താതനെല്ലാ-
മിട്ടെറിഞ്ഞങ്ങു യാത്രയായ്
ഒരുരൂപ,മൊരുനിറം ചുറ്റിലും,
ഒരു ശബ്ദം, പതം പറച്ചിലും, കരച്ചിലും
"കരയരുത്, തളരരുത്, നീയാണിനി-
യിവർക്കഭയവും, കരുത്തും"
ആരോ ഓതിയെൻ കർണ്ണത്തി-
ലതെന്റെ കർണ്ണഭിത്തികൾ
തുളച്ചെൻ ഹൃദയത്തെ
കാൽക്കീഴിലടക്കി നിർത്തി.
ഒന്നും മിണ്ടാതെ, കൺകൾ നിറയാതെ,
ഹൃദയത്തിൽ പേമാരി പെയ്യുമ്പോഴും
ഞാൻ മൂകയായ്....
ഒരുവേള വീണ്ടും വിളിച്ചവരെന്നെ
എന്റെയച്ഛനെ അന്ത്യയാത്രയയക്കുവാൻ
ഒരുനോക്കുപോലും കണ്ടതില്ല
അതിന്മുമ്പെന്റെ കൺകളടഞ്ഞു,
ഞാൻ താഴേക്കു നിപതിച്ചുപോയ്
ആരൊക്കെയോ വന്നെന്നെ താങ്ങിയെടുത്തു
പിന്നാരൊക്കെയോ നീർ കുടഞ്ഞു
വീണ്ടും തിരിച്ചു വന്നൂ നശിച്ച ബോധമെൻ
കൺകളാർത്തിരമ്പി
ഞാൻ തേങ്ങിപ്പോയി...........
വീണ്ടും വന്നൂ താക്കീതുപോലെയാശബ്ദം
കാതുകളിലശനിപാതമായ്
"കരയരുത്, തളരരുത്,നീയാണിനി-
യിവർക്കഭയവും, കരുത്തും"
നിന്നൂ തടകെട്ടിയപോലെന്റെ കണ്ണീർ
ഹൃത്തിൽ കൊടുംകാറ്റങ്ങാഞ്ഞുവീശി
കണ്ണടച്ചു ഞാനേവം മുനിപോലിരിക്കവെ
എന്നന്തരംഗത്തിലിരുന്നച്ഛൻ ചിരിക്കുന്നൂ...
'നന്നായച്ഛാ ! വിഷുക്കൈനീട്ട-
മീയോമനമകൾക്കച്ഛനേകി-
യൊരന്ത്യ സമ്മാനം ....!'
2013 മാർച്ച് 24, ഞായറാഴ്‌ച
വാർദ്ധക്യം
"അമ്മേ" !
ആ വിളി കേട്ട് അടുക്കളയിൽനിന്നും ഒരു സ്ത്രീ പുറത്തേക്ക് വന്നു. കറുത്തു മെലിഞ്ഞ് ഏതാണ്ട് എഴുപത് വയസ്സോളം വരുന്ന ഒരു സ്ത്രീ.
"അമ്മയെ വിളിച്ചോ മോനേ ?"
ആ സ്ത്രീ ദീനസ്വരത്തിൽ ചോദിച്ചു.
"വിളിച്ചു"
അയാളുടെ സ്വരം പരുഷമായിരുന്നു.
"അമ്മ ഒരു സ്ഥലം വരെ എന്റെകൂടെ വരണം. അമ്മയുടെ സാധനങ്ങളെല്ലാം എടുത്തോളൂ".
എവിടേക്കാ എന്നൊരു ചോദ്യം അവർ ചോദിച്ചില്ല.
അയാൾ അവരുടെ വസ്ത്രങ്ങൾ പായ്ക്ക് ചെയ്ത് കാറിൽ കയറി. അപ്പോഴേക്കും അമ്മയും വന്നു .
അമ്മ വലിയ വിദ്യാഭ്യാസം നേടിയസ്ത്രീയല്ല. മകന്റെയും മകളുടെയും ഫ്രൻഡ്‌സൊക്കെ വീട്ടിൽ വരുന്നതാണ്. അമ്മയ്ക്ക് അവരോട് പെരുമാറാനറിയില്ലെന്ന് പലപ്പോഴും മക്കൾ പരാതിപ്പെട്ടതായി അയാൾ ഓർത്തു. മക്കൾക്കുമാത്രമല്ല, ഭാര്യയ്ക്കും തന്റെ അമ്മയെപ്പറ്റി പരാതികൾ ഈയിടെയായി കൂടുതലാണ്. തനിക്കെന്തു ചെയ്യാനൊക്കും ?
ഒടുവിൽ സുഹൃത്തുക്കളാണ് ഈ വഴി പറഞ്ഞുതന്നത്. ഇന്നത്തെക്കാലത്ത് ഇതൊന്നും അത്ര വലിയ കുറ്റമല്ല.
വണ്ടി ഒരു വലിയ ബിൽഡിംഗിനു മുന്നിൽ നിർത്തി. അയാൾ ഇറങ്ങി. ഒപ്പം അമ്മയേയും ഇറക്കി. അമ്മ ചുറ്റുപാടും കൗതുകത്തോടെ കണ്ണോടിച്ചു. തന്നെപ്പോലെ എത്രയോപേർ.
അയാൾ അമ്മയേയുംകൂട്ടി ആ വലിയ ബിൽഡിംഗിലെ ഒരു റൂമിലേക്ക് ചെന്നു. അവിടെയിരിക്കുന്ന ആളോട്` എന്തൊക്കെയോ പറഞ്ഞ് അമ്മയേയുംകൂട്ടി മറ്റൊരു റൂമിലേക്ക് പോയി.
"അമ്മേ ! അമ്മയിനി ഇവിടെയാണ് താമസിക്കാൻ പോകുന്നത്. വിരോധമൊന്നുമില്ലല്ലോ ? ഇവിടെ അമ്മയോട് കൂട്ടുകൂടാൻ ഒരുപാട് പേർ കാണും."
അയാൾ തിരിഞ്ഞു നടന്നു.
അമ്മ കരയാൻപോലുമാകാതെ തരിച്ചു നിന്നു.
അയാൾ കാറിൽ കയറി. കാർ സ്റ്റാർട്ട് ചെയ്തു.
ഗെയ്റ്റ്‌മേൻ ഗെയ്റ്റ് തുറന്നുകൊടുത്തു.
അപ്പോൾ ഗെയ്റ്റ്‌മേൻ ഇങ്ങനെ പിറുപിറുക്കുന്നുണ്ടായിരുന്നു.
"നീയും വരും ഇവിടെ....... നിനക്കും വാർദ്ധക്യമുണ്ടല്ലോ... !"
2013 മാർച്ച് 18, തിങ്കളാഴ്‌ച
2013 മാർച്ച് 13, ബുധനാഴ്‌ച
വാക്ക്
അമ്മയിലൂടെ ഞാൻ
ആദ്യം കേട്ട വാക്ക് : 'അച്ഛൻ'
ആദ്യം ഞാൻ ഉച്ചരിച്ച വാക്ക് : 'അമ്മ'
ബാല്ല്യത്തെ ചിരിപ്പിച്ച വാക്ക് : 'കൂട്ടുകാരി'
അകക്കണ്ണിൻ വാതിലുകൾ
തുറപ്പിച്ച വാക്ക് : 'വിദ്യ'
യൗവ്വനത്തെ ത്രസിപ്പിച്ച വാക്ക് : 'പ്രണയം'
ജീവിതത്തെ സാന്ത്വനിപ്പിച്ച വാക്ക് : 'ഭാര്യ'
വാർദ്ധക്യത്തെ കരയിപ്പിച്ച വാക്ക് : 'മക്കൾ'
2013 മാർച്ച് 9, ശനിയാഴ്‌ച
2013 മാർച്ച് 2, ശനിയാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)




