അതിമനോഹരമായ തേന്മാവിൻകൊമ്പിൽ ഞാനെന്ന കിളി ഒരു കുഞ്ഞുകൂട് വച്ചു. സ്നേഹം കൊണ്ടാണ് ഞാനതിന്റെ ചുമരുകൾ തീർത്തത്... എന്റെ ജീവൻ നൽകി ഞാനവയെ ഒന്നിച്ചു നിർത്തി. ആ കൂടിന്റെ പണി തീരുവോളവും എന്റെ ശ്രദ്ധയും പ്രണയവും ആ തേന്മാവിൽ അർപ്പിച്ചിരുന്നു. കൂട് കണ്ട പലരും അതിന്റെ അഴകിനെ വാഴ്ത്തി. തേന്മാവും ഞാനും പുഞ്ചിരിച്ചു. പിന്നീട് ഞാനതിൽ മുട്ടകളിട്ട്, വിശ്വസിച്ച് തേന്മാവിനെ ഏൽപ്പിച്ച് പറന്നു പോയി. ആഴ്ചകൾ കഴിഞ്ഞ് തിരിച്ചുവന്നപ്പോൾ അതാ ആ തേന്മാവിന്റെ കൊമ്പിൽ മറ്റൊരു കിളി കൂടുപണിയുന്നു ! ആ കിളിയുമായും തേന്മാവ് കൂട്ടുകൂടുന്നു ! ഒരു ചങ്കിടിപ്പോടെ ഞാനെന്റെ കൂടു തേടി. ഒടുവിൽ മാഞ്ചുവട്ടിൽ തകർന്നു ചിതറിക്കിടക്കുന്ന ആയിരം കൂടുകളിലൊന്ന് എന്റേതാണെന്ന് ഞാൻ തിരിച്ചറിഞ്ഞു.....
2012, ഓഗസ്റ്റ് 24, വെള്ളിയാഴ്‌ച
കൂട്

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
നബിതയ്ക്ക് ബ്ലോഗിലേക്ക് സ്വാഗതം. നന്നായി എഴുതി. നല്ല പദപ്രയോഗങ്ങൾ. തുടർന്നും എഴുതുക ഭാവുകങ്ങൾ.
മറുപടിഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂഎല്ലാം വളരെ നന്നായിരിക്കുന്നു. തുടര്‍ന്നും എഴുതുക.
മറുപടിഇല്ലാതാക്കൂഎനിക്കു സാഹിത്യം ആസ്വദിക്കാനുള്ള കഴിവുപോലും നഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു. എങ്കിലും നല്ല ഇന്നലെകളിലേക്ക് കൊണ്ടുപോയതിന് നന്ദി. എഴുത്തിലും ജീവിതത്തിലും ഉയര്‍ച്ചകള്‍ ഉണ്ടാകട്ടെ എന്ന്‍ ആശംസിക്കുന്നു.