മഴ.... ഇവൾ മാത്രമാണെൻ
വിഫല ജന്മത്തിനേകസാക്ഷി
കരഞ്ഞുകൊണ്ടുഞാൻ.. പിറന്നുവീണു
ഭയന്നുകൊണ്ടു ഞാൻ കൺതുറന്നു...
അപ്പോൾ പുഞ്ചിരിക്കും അമ്മതൻ
കണ്ണുനീരിനും...സാക്ഷി
ഇവളായിരുന്നു...ഇവൾമാത്രമായിരുന്നു.
**************************
ഒരുപാടുജന്മമായ് ജാലകത്തിൻ കീഴെ
കൈകാൽകളടിച്ചു ഞാൻ കരയവെ
എന്നെയാശ്വസിപ്പിക്കുവാൻ
ആനന്ദത്തിന്റെ ചാറ്റൽമഴയായ്
കടന്നുവന്നവൾ...ഇവൾ
ഇവളെന്റെ കളിക്കൂട്ടുകാരി
***************************
ആദ്യമായ്..അമ്മയെന്നുവിളിച്ചപ്പോൾ
കെട്ടിപ്പുണർന്നൊരു നൂറായിരം
നറുമുത്തമെൻ നെറ്റിയിലർപ്പിച്ചവൾ
ഇവൾ...ഇവളെനിക്കു മാതൃരൂപിണി
*******************************
ഞാൻ പിച്ചവെച്ചുതുടങ്ങിയപ്പോൾ
കാലിടറാതെ... കരംഗ്രഹിച്ചെന്റെ
കൂടെ നടന്നവൾ....ഇവൾ
ഇവളന്നെൻ വാത്സല്യനിധിയാം താതൻ
*****************************
ആത്മവിദ്യാലയാങ്കണത്തിലേക്ക്
ആദ്യമായ്...കൈ പിടിച്ചാനയിച്ചവൾ
ഇവൾ....ഇവളെനിക്കാദ്യ ഗുരുനാഥ
********************************
യൗവ്വനാരംഭത്തിൽ...ഒരു
പ്രണയത്തിൻ മുന്നിൽ
പകച്ചു ഞാൻ നിന്നപ്പോൾ...
എന്നിലെ,യെന്നെയുണർത്തിയവൾ...
ഇവൾ...ഇവളെന്റെയാദ്യ പ്രണയിനി.
*******************************
ഒരു പ്രണയ പരാജയത്തിൽ
മനംനൊന്താത്മഹത്യതൻ വക്കിൽ..
ഞാൻ നിന്നപ്പോൾ
ജീവിതത്തിനർത്ഥം പറഞ്ഞുതന്നവൾ
ഇവൾ....ഇവളെന്റെ ധർമപത്നി.
*****************************
ജീവിത പ്രാരബ്ധത്തിൽപ്പെട്ടു ഞാൻ...
നട്ടം തിരിഞ്ഞപ്പോൾ..വീണ്ടും
ഒരു കുഞ്ഞു പുഞ്ചിരിയായ്
കടന്നുവന്നവൾ...
ഇവൾ...ഇവളെന്റെ പൊന്നോമന.
*******************************
ഇന്ന് ഈ വാർദ്ധക്യശയ്യയിൽ...
സാന്ത്വനത്തിന്റെ പൊൻതലോടലായ്
ഇതാ.. വീണ്ടും ഇവൾ....?
ഇവിടെ....ഇവിടെ ഞാനിവളെ
ഏതു പേരിനാൽ അനാഛാദനം ചെയ്കവേണ്ടൂ...?
മറുപടിഇല്ലാതാക്കൂവയോജനവാരം ആഘോഷിക്കുന്ന ഈ വേളയിൽ മഴയെങ്കിലും അവർക്ക് ആശ്വാസം പകരാൻ എത്തിയല്ലോ. നന്ദി നബിതേ ! വൃദ്ധരെ ഓർമ്മിച്ചതിന്. ആശംസകൾ
good ...nice lines nabitha :-)
മറുപടിഇല്ലാതാക്കൂമറ്റൊരു (മഴ)യുടെ കവിത..നന്നായി
മറുപടിഇല്ലാതാക്കൂആശംസകൾ
മറുപടിഇല്ലാതാക്കൂവളരെ നല്ല കവിത. അഭിനന്ദനങ്ങള്‍...,
മറുപടിഇല്ലാതാക്കൂപക്ഷെ രണ്ട് കാര്യങ്ങള്‍ ഇഷ്ടമായില്ല.
൧. മാതൃരൂപിണി / താതൻ / ഗുരുനാഥ തുടങ്ങിയ ആദരണീയമായ പദങ്ങളുടെ കൂടെയുള്ള 'ഇവള്‍' എന്ന സര്‍വ്വ നാമം.
൨. ജീവിതം മുഴുവനും കൂടെയുള്ള മഴയെ വാർദ്ധക്യശയ്യയിൽ വീണ്ടും 'അനാഛാദനം' ചെയ്യണോ ?
എന്‍റെ ഭാഷാ പരിജ്ഞാനം വളരെ ദയനീയമാണ്. ക്ഷമിക്കുക.
നന്നായിട്ടുണ്ട്, അഭിനന്ദനങ്ങള്‍
മറുപടിഇല്ലാതാക്കൂനല്ല കവിത
മറുപടിഇല്ലാതാക്കൂഇനിയുമെഴുതുക.
മറുപടിഇല്ലാതാക്കൂമഴ മനോഹരിയാണ് മഴവില്‍നിറമുള്ള കാമുകി
മറുപടിഇല്ലാതാക്കൂആശംസകള്
നന്നായി എഴുതുനുണ്ടല്ലോ നബിതെ
മറുപടിഇല്ലാതാക്കൂ