2012, ഒക്‌ടോബർ 9, ചൊവ്വാഴ്ച

ദീപം




നിറദീപത്തിൻ
മുന്നിൽ വച്ചീവിധം
നിറകൺകളോടെ
ഞാൻപ്രാർത്ഥിച്ചുപോയി
ഒരു ദീപനാളമായ്‌
എന്നേയുമീവിധം
തവ ഹൃദയത്തിൽ
ചേർത്തീടണമേ
തവ സ്നേഹമാം ദ്രവം
നിശൂന്യമാകുന്ന വേളയിൽ
ഒരു പടുതിരിയായ്‌
കത്തി, നിന്നിൽ ഞാൻ,
എരിഞ്ഞു തീരണമേ !

8 അഭിപ്രായങ്ങൾ:


  1. ഒരു പടുതിരിയായ്‌
    കത്തി, നിന്നിൽ ഞാൻ,
    എരിഞ്ഞു തീരണമേ !

    നല്ല മനോഹരമായ വരികള്‍

    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. നിറദീപത്തിൻ
    മുന്നിൽ വച്ചീവിധം
    നിറകൺകളോടെ
    ഞാൻപ്രാർത്ഥിച്ചുപോയി
    ഒരു ദീപനാളമായ്‌
    എന്നേയുമീവിധം
    തവ ഹൃദയത്തിൽ
    ചേർത്തീടണമേ

    അത്ര വരെ മനോഹരമായി.

    കലപില തോന്നിയ വാക്കുകൾ എഴുതി കവിതയാക്കുന്നവരിൽ നിന്ന് നബിത വ്യത്യസ്തയാണു.
    ഈ ബ്ലോഗിന്റെ ടൈറ്റിൽ പിക്ച്ചറിന്റെ വിഡ്ത് കുറച്ചാൽ ഭംഗിയുണ്ടാവും

    മറുപടിഇല്ലാതാക്കൂ
  3. മനോഹരമായ വരികൾ, അർത്ഥസമ്പുഷ്ടമായ പദപ്രയോഗങ്ങൾ.ഒരു ദീപം കൊണ്ടു നബിത സ്നേഹതിന്റെ കഥ അനാവരണം ചെയ്തിരിക്കുന്നു. അഭിനന്ദനങ്ങൾ

    മറുപടിഇല്ലാതാക്കൂ
  4. നല്ല മനോഹരമായ വരികള്‍

    ആശംസകള്‍

    "ഒരു ദീപനാളമായ്‌
    എന്നേയുമീവിധം
    തവ ഹൃദയത്തിൽ
    ചേർത്തീടണമേ "

    മറുപടിഇല്ലാതാക്കൂ
  5. ഗംഭീരം..
    "ഒരു പടുതിരിയായ്‌
    കത്തി, നിന്നിൽ ഞാൻ,
    എരിഞ്ഞു തീരണമേ"

    തീക്ഷ്ണമായ വരികള്‍.,
    അഭിനന്ദനങ്ങള്‍ .

    മറുപടിഇല്ലാതാക്കൂ
  6. ദീപം പോല്‍ പ്രകാശമാര്‍ന്ന വരികള്‍

    മറുപടിഇല്ലാതാക്കൂ
  7. ഞാനൊരു കവിതാ പ്റിയന്‍ ഒന്നും അല്ല. വായിച്ചപ്പോള്‍ ഒരു മധുരം ഒരു സുഖം.....,,.

    മറുപടിഇല്ലാതാക്കൂ
  8. ഞാനൊരു കവിതാ പ്റിയന്‍ ഒന്നും അല്ല. വായിച്ചപ്പോള്‍ ഒരു മധുരം ഒരു സുഖം.....,,.

    മറുപടിഇല്ലാതാക്കൂ