2012, നവംബർ 26, തിങ്കളാഴ്‌ച

നാളെ





അക്ഷരം പഠിപ്പിച്ചവനെ
ക്ലാസ്‌മുറിയിൽ വെട്ടിക്കൊന്നപ്പോൾ,
അക്ഷരാർത്ഥത്തിൽ ഞെട്ടിയവർ
ഞങ്ങളായിരുന്നു.....
പിഞ്ചിളം ചുണ്ടുകൾ കോടതിയിൽ
സത്യം വിളിച്ചോതിയപ്പോൾ,
ഭയത്തിന്റെ കരം ഗ്രഹിച്ച്‌
പിന്നിൽനിന്ന്‌ പിറുപിറുത്തവർ
ഞങ്ങളായിരുന്നു.....
പ്രതികൾക്ക്‌ ശിക്ഷ വിധിച്ചപ്പോൾ,
വിടുവായത്തരങ്ങളാവോളം ചൊല്ലിയവർ,
വാഗ്വാദം ചെയ്തരങ്ങു തകർത്തവർ,
ഞങ്ങളായിരുന്നു.....
അധികാരത്തിന്റെ പിൻബലത്തിൽ
അപരാധി നിരപരാധിയായപ്പോൾ,
കൊലപാതകി പുണ്യവാളനായപ്പോൾ,
നീതിപീഠം കണ്ണടച്ചപ്പോൾ,
നെഞ്ചേറ്റിയവർ,
സത്യം മരിച്ചപ്പോൾ കരഞ്ഞവർ,
ഗുരുവിന്റെ ചുടുചോര
നെഞ്ചേറ്റി വാങ്ങിയവർ...
ആ കൊടും ക്രൂരതയിൽ
നിലതെറ്റി വീണവർ...
അവരായിരുന്നു.... ആ കുഞ്ഞു സാക്ഷികൾ !
സത്യം മരിച്ചു, അധർമ്മം ജയിച്ചു
അധികാരമേ നീ അഹങ്കരിക്കേണ്ട
അടിച്ചമർത്താമെന്ന മോഹവും വേണ്ട..
ഇവർ നാളെയുടെ വാഗ്ദാനങ്ങൾ.
നാളെ, ഇവർ തൻ ചോദ്യത്തിൻ മുന്നിൽ
അടിപതറി വീഴും നിന്റെയധികാര സിംഹാസനം,
സത്യം ജയിക്കും, ധർമ്മം ഭരിക്കും,
അവരീ ചരിത്രം തിരുത്തിക്കുറിക്കും

7 അഭിപ്രായങ്ങൾ:

  1. സത്യം ജയിക്കും, ധർമ്മം ഭരിക്കും,
    അവരീ ചരിത്രം തിരുത്തിക്കുറിക്കും

    അതെ..വളരെ ശരിയാണ്.....

    സത്യവും നീതിയും ആഗ്രഹിക്കുന്ന ആരിലും അടിയുറഞ്ഞു കിടക്കുന്ന അമര്‍ഷം....

    വളരെ നന്നായി.. അഭിനന്ദനങ്ങള്‍ ...

    www.ettavattam.blogspot.com

    മറുപടിഇല്ലാതാക്കൂ
  2. വിലയ്ക്കുവാങ്ങാന്‍ പറ്റുന്ന നിയമവും നീതിയും
    പക്ഷെ ഒരു നാള്‍ ഇതിനെല്ലാം അവസാനമുണ്ടാകാതിരിക്കുമോ?

    മറുപടിഇല്ലാതാക്കൂ
  3. ക്ഷമ നശിക്കുന്ന ഒരു നാളെ എങ്ങിനെ ഒക്കെ ആയിത്തീരുമെന്ന്....
    വരികള്‍ നന്നായിരിക്കുന്നു, പ്രതിഷേധവും.

    മറുപടിഇല്ലാതാക്കൂ
  4. ആ കുഞ്ഞുസാക്ഷികളുടെ നൊമ്പരം ഞാൻ പങ്കിടുന്നു. കവിത ഹൃദയത്തിൽ തൊട്ടു. ആശംസകൾ.

    മറുപടിഇല്ലാതാക്കൂ