എന്റെ കുഞ്ഞുന്നാളിൽ ഞാൻ
ചുകപ്പിനെ ഒരുപാട് സ്നേഹിച്ചിരുന്നു.
ഉടുപ്പിലും, റിബ്ബണിലും, കുപ്പിവളകളിലും,
അങ്ങനെ അങ്ങനെ.....
എന്റേതായ വസ്തുക്കളിൽ മുഴുവനും
ഞാൻ എന്റെ ഇഷ്ടവർണ്ണത്തെ നിറച്ചു.
എന്തിന്;... ഇഷ്ടാനിഷ്ടങ്ങൾ മാറിമറയുന്ന
കൗമാര, യൗവ്വനങ്ങളിൽപ്പോലും
ചുകപ്പ് എന്നെ വിടാതെ പിൻതുടർന്നു.
രക്തത്തിന്റെ നിറമുള്ള വർണ്ണം.
യൗവ്വനത്തിൽ ഞാൻ
ചുകപ്പിന്റെ മാത്രം വക്താവായി.
നീതി-ബോധങ്ങൾ
ചുകപ്പിൽ മുങ്ങിമരിച്ചു.
ചോര കാണുന്നത് എനിക്ക്
ഒരുതരം ഹരമായിമാറി...
ഒരിക്കൽ, അച്ഛൻ.........റോഡരികിൽ
ചുകപ്പിൽ കുളിച്ച് കിടന്നപ്പോൾ......
അപ്പോൾ... അന്നാദ്യമായി
ചുകപ്പിനെ ഞാൻ വെറുത്തു !
ആശംസകള്‍
മറുപടിഇല്ലാതാക്കൂആകെ ചുവന്ന വരികള്‍ ...
വായനക്കിടയില്‍ അല്പം ചുകപ്പുനിറക്കുന്നു .
"രക്തത്തിന്റെ നിറമുള്ള വർണ്ണം"
എന്ന വരി ഒഴിവാക്കാമായിരുന്നു .
അനുഭവങ്ങള്‍ തന്നെയാണ് ഗുരു എന്ന് ആവര്‍ത്തിക്കുന്ന വരികള്‍
മറുപടിഇല്ലാതാക്കൂകവിതയിലേക്ക്....
മറുപടിഇല്ലാതാക്കൂചോരയുടെ ചുവപ്പ് വല്ലാത്തതു തന്നെ.
ചുവപ്പ് വിപ്ലവത്തിന്റെയും ജീവന്റെയും മരണത്തിന്റെയും അപകടത്തിന്റെയും നിറമാണ്;സമ്മിശ്രം
മറുപടിഇല്ലാതാക്കൂചോര കണ്ട് ഹരമായവന് സ്വന്തം ചോരകാണുമ്പോള് തിരിഞ്ഞ് ചിന്തിക്കും അല്ലേ? നന്നായി
"ചോര കാണുന്നത് എനിക്ക് ഒരുതരം ഹരമായി മാറി".
മറുപടിഇല്ലാതാക്കൂഎന്നിട്ടാണൊ റെയിൽവെ ട്രാക്കിലെ ചോരപുരണ്ട ജഡം കണ്ട് തളർന്ന്പോയതും പേടിച്ചതും.?