അവളവനെ പ്രണയിച്ചു
അച്ഛൻ വില്ലനായി.....
അവന്റെ കൈ പിടിച്ച്
തിരിഞ്ഞ് നോക്കാതെ
അവളിറങ്ങി നടന്നു
അവൾക്കവനോട് കടുത്ത
പ്രണയമായിരുന്നത്രെ......! ?
അച്ഛനും, അമ്മയും പിറകിൽ
കണ്ണീർ വാർത്തു
അവർ അവളെ ഒരുപാട്
സ്നേഹിച്ചിരുന്നു......
ആദ്യം കൈക്കുകയും, പിന്നീട്
മധുരിക്കുകയും ചെയ്തത്
നെല്ലിക്കയെങ്കിൽ,
ആദ്യം മധുരിക്കുകയും,
പിന്നെ കൈക്കുകയും ചെയ്തത്
അവളുടെ ജീവിതമായിരുന്നു...
ഒടുവിൽ, അച്ഛനാണ് ശരിയെന്ന്
തിരിച്ചറിഞ്ഞപ്പോഴേക്കും
മകൾ, തിരുത്താൻ പറ്റാത്ത
ഒരു തെറ്റായി മാറിക്കഴിഞ്ഞിരുന്നു.