2012, ഡിസംബർ 6, വ്യാഴാഴ്‌ച

ചിന്തകൾ



എന്റെ ചിന്തകൾക്ക്‌
ഞാൻ ചിറകുനൽകിയപ്പോൾ
അവർ പറഞ്ഞു
എനിക്ക്‌ ഭ്രാന്താണെന്ന്‌ .......
എന്റെ ചിന്തകളെ
ഞാൻ ബന്ധനത്തിലിട്ടപ്പോൾ
അവർ പറഞ്ഞു ........
ഞാൻ വിഡ്ഢിയാണെന്ന്‌ .
ഒരു വിഡ്ഢിയാകുന്നതിനേക്കാൾ
എനിക്കിഷ്ടം
ഒരു ഭ്രാന്തിയാകുന്നതാണ്‌ !

7 അഭിപ്രായങ്ങൾ:

  1. ചന്തമുള്ള 'ചിന്തകൾ'...

    ശുഭാശംസകൾ......

    മറുപടിഇല്ലാതാക്കൂ
  2. അതുതന്നെയാണ്‌ നല്ലത്‌. ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  3. കവിയും കാമുകനും ഭ്രാന്തന്മാര്‍ ആണെന്ന് പറയും. (അവരുടെ എതിര്‍ലിംഗവും). കവിതാഭ്രാന്ത്...... എന്നൊക്കെയാണ് വിവക്ഷ. താല്‍പ്പര്യം എന്നേ വാസ്തവത്തില്‍ അതുകൊണ്ട് ഉദ്ദേശിക്കുന്നുള്ളൂ. താല്‍പ്പര്യം ഇല്ലാത്തവര്‍ അരസികര്‍, കൂഷ്മാണ്ടങ്ങള്‍ - അത്രതന്നെ. അപ്പോള്‍? ഈ നുറുങ്ങു കവിത? നന്നായിരിക്കുന്നു. -
    http://drpmalankot0.blogspot.com/

    മറുപടിഇല്ലാതാക്കൂ
  4. കൊള്ളാം. നല്ല കവിത. ഭ്രാന്തമായി ചിന്തിക്കുക.

    മറുപടിഇല്ലാതാക്കൂ