2012, സെപ്റ്റംബർ 11, ചൊവ്വാഴ്ച

ഭ്രാന്ത്‌


ഭ്രാന്ത്‌ അറുപത്തിനാല്‌ തരമെന്ന്‌
മുത്തശ്ശന്റെ തത്വബോധം.....
അമ്മയെത്തല്ലുന്ന അഛന്‌ മദ്യഭ്രാന്ത്‌,
പിറുപിറുക്കുന്ന അമ്മയ്ക്ക്‌ പ്രാക്കൽഭ്രാന്ത്‌,
പെണ്ണുകെട്ടാത്ത ചേട്ടന്‌ കാമഭ്രാന്ത്‌,
ചെത്തി നടക്കുന്ന അനിയന്‌ ഫാഷൻഭ്രാന്ത്‌,
ഒളിച്ചുപോയ അനിയത്തിക്ക്‌ പ്രണയഭ്രാന്ത്‌,
തള്ളിപ്പറഞ്ഞ കാമുകിക്ക്‌ പണഭ്രാന്ത്‌,
കൂട്ടത്തിൽ ഭ്രാന്തില്ലാത്തവൻ ഞാൻ മാത്രം.
കാൽച്ചങ്ങലയ്ക്കരികിലെ വ്രണം
പൊട്ടിയൊഴുകിയ വേദനയിലും ഞാൻ ചിരിച്ചു
ഭ്രാന്തില്ലാത്ത ചിരി...., ഭ്രാന്തന്റേതല്ലാത്ത ചിരി.....

3 അഭിപ്രായങ്ങൾ:

  1. ടീച്ചറേ,കവിതയെപ്പറ്റിയൊന്നും പറയാനാളല്ല.മുഖചിത്രം അസ്സലായി.നന്നായി എഴുതുക.നല്ലതുവരും.

    മറുപടിഇല്ലാതാക്കൂ
  2. അഭിപ്രായങ്ങൾക്ക്‌ ഒരുപാടു നന്ദി. നിങ്ങൾ നൽകുന്ന പ്രചോദനമാണ്‌ എന്റെ ഊർജ്ജം

    മറുപടിഇല്ലാതാക്കൂ
  3. ഗംഭീരമായിരിക്കുന്നു ഈ കവിത. കൂട്ടത്തിൽ പറഞ്ഞോട്ടെ, നമുക്ക്‌ ബ്ലോഗ്‌ ഭ്രാന്തും

    മറുപടിഇല്ലാതാക്കൂ