2012, സെപ്റ്റംബർ 17, തിങ്കളാഴ്‌ച

പെണ്ണ്‌



ചിരിക്കാതിരുന്നാൽ
അഹങ്കാരി
ചിരിച്ചാൽ
ശൃംഗാരി
മിണ്ടാതിരുന്നാൽ
ഗമക്കാരി
മിണ്ടിയാൽ
അധികപ്രസംഗി

9 അഭിപ്രായങ്ങൾ:

  1. കവിത ഇഷ്ട്ടപ്പെട്ടു..!
    ആലോചിച്ച് തലപുകയ്ക്കേണ്ട ഗതികേടൊന്നുമില്ല,ചേര്‍ത്തുവച്ച കുറച്ചു വാക്കുകളില്‍ എല്ലാം വ്യക്തം.
    എല്ലാ പോസ്റ്റുകളും വായിച്ചു.
    എഴുത്ത് നന്നായിരിക്കുന്നു. ഇനിയും ഇനിയുമെഴുതുക.
    ബ്ലോഗിന്റെ ഹെഡ്ഡര്‍ ഒന്നു പരിഷ്കരിക്കണം, അതേപടംതന്നെ ഒന്നുകൂടിചെറുതാക്കിയാല്‍ മനോഹരമാകും.വലതുവശത്ത് ഫോളോവര്‍ ഗാഡ്ജെറ്റ് കൂടി ചേര്‍ക്കൂ. പുതിയ പോസ്റ്റിടുമ്പോള്‍ അറിയിക്കുമല്ലോ.
    എല്ലാഭാവുകങ്ങളും നേരുന്നു.
    സസ്നേഹം..പുലരി

    മറുപടിഇല്ലാതാക്കൂ
  2. അഭിപ്രായങ്ങൾക്ക്‌ ഒരുപാടു നന്ദി. നിങ്ങൾ നൽകുന്ന പ്രചോദനമാണ്‌ എന്റെ ഊർജ്ജം

    മറുപടിഇല്ലാതാക്കൂ
  3. വളരെ നല്ല കണ്ടെത്തലുകള്‍. ., നല്ല കവിത

    മറുപടിഇല്ലാതാക്കൂ
  4. ഇത്‌ വായിച്ചപ്പോൾ ഒരുവേള ഞാൻ കുഞ്ഞുണ്ണി മാസ്റ്റരെ ഓർത്തുപോയി. അസ്സലായിട്ടുണ്ട്‌ കുറുംകവിത

    മറുപടിഇല്ലാതാക്കൂ
  5. അപ്പൊ കരഞ്ഞാല്‍ ..തൊട്ടാവാടി
    ദേഷ്യപ്പെട്ടാല്‍ ...ഫൂലന്‍ ദേവി
    നാണിച്ചാല്‍ ..മണവാട്ടി ??
    ......
    (എഴുത്ത് നന്നായി ..എന്നാല്‍ ഇത് കവിതആണെന്ന് അഭിപ്രായമില്ല. ആശംസകള്‍)

    മറുപടിഇല്ലാതാക്കൂ
  6. സുന്ദരം.ശക്തം. തുടര്‍ന്നും ചുരുക്കി എഴുതുക.
    എല്ലാ ഭാവുകങ്ങളും.

    മറുപടിഇല്ലാതാക്കൂ