ഇരുളടഞ്ഞ എന്റെ
ജീവിത വഴിത്താരയിൽ
മാർഗ്ഗദീപവുമായി കടന്നുവന്നവൻ... നീ
എന്റെ ഓരോ സമസ്യയ്ക്കും
ഞാൻ കണ്ടെത്താറുള്ള ഉത്തരവും,
എന്റെ ദു:ഖസാഗരത്തിലെ
ചെറുതോണിയും,
എന്റെ സന്തോഷങ്ങളുടെ
ആദ്യാന്തവും... നീ
നിന്റെ മുഖഭാവങ്ങൾ
മാറിമറിയുമ്പോൾ
പിടയാറുള്ളത് പാവം
എന്റെ ഹൃദയമായിരുന്നു
നിന്റെ ഓരോ ചലനങ്ങളും
ഇന്നെനിക്ക് സുപരിചിതമാണ്
നിന്റെ പുഞ്ചിരി ഒന്നുമതി
എനിക്കെന്റെ ജീവനർത്ഥപൂർത്തിയേകാൻ
നീ മാത്രം മതി.... എനിക്കു ജീവിക്കുവാൻ
nice poem
മറുപടിഇല്ലാതാക്കൂaashamsakal
http://admadalangal.blogspot.com/
നീ മാത്രം...നല്ല കവിത ..എനിക്ക് ഇഷ്ടമായി :-)
മറുപടിഇല്ലാതാക്കൂആശംസകള്
മറുപടിഇല്ലാതാക്കൂകവിത നന്നായി.
മറുപടിഇല്ലാതാക്കൂകവിതയുടെ ഈ ഫോര്‍മാറ്റ് അതികേമം..!
എഴുത്ത് തുടരൂ.
കൂടുതല്‍ ബ്ലോഗുകളിലേക്കുചെന്ന്, വായിച്ച് അഭിപ്രായം പങ്കുവയ്ക്കൂ, അങ്ങനെ ഇവിടെയും വായനക്കാര്‍ കൂടട്ടെ.
ആശംസകള്‍ നേരുന്നു. പുലരി
അഭിപ്രായങ്ങൾക്ക് ഒരുപാടു നന്ദി. നിങ്ങൾ നൽകുന്ന പ്രചോദനമാണ് എന്റെ ഊർജ്ജം
മറുപടിഇല്ലാതാക്കൂനന്നായെഴുതി. എല്ലാ ആശംസകളും നേരുന്നു.
മറുപടിഇല്ലാതാക്കൂ