2012, സെപ്റ്റംബർ 8, ശനിയാഴ്‌ച

എന്റെ കണ്ണന്‌


പുലർകാല പൂജയ്ക്ക്‌ നട തുറന്നു
പുലർ മഞ്ഞിലേക ഞാൻ തൊഴുതുനിന്നു
ആലിലക്കണ്ണനു നൽകാൻ കയ്യിൽ
പിച്ചകപ്പൂമാലയൊന്നു മാത്രം
നന്ദകിശോരനെ വാഴ്ത്തീടുവാൻ
പണ്ടു പഠിച്ച പഴയ ഗാനം
തിരുമുന്നിൽ നേദിക്കാനെന്റെ കയ്യിൽ
തോരാത്ത കണ്ണുനീർത്തുള്ളിമാത്രം
ഒന്നുമില്ലെൻകയ്യിലെന്റെ കണ്ണാ!
വന്നു ഞാൻ ഭക്തവിവശയായി
അരികിലായ്‌ പാവം ഞാൻ വന്നു നിന്നൂ
കൈകൂപ്പിയല്ലോ കരഞ്ഞു നിന്നൂ
നീയെന്ന സത്യമറിഞ്ഞു നിന്നൂ
നിൻ മായയെല്ലാം സ്മരിച്ചു നിന്നൂ
തൊഴുതു മടങ്ങാൻ തുനിഞ്ഞീടവെ
നിൻ വേണുഗാനമെൻ കാതിലെത്തി
ഒന്നു തിരിഞ്ഞു ഞാൻ നോക്കി പിന്നെ
കർണ്ണപീയൂഷം നുകർന്നുനിന്നു
കോരിത്തരിച്ചു ഞാനൽപ്പനേരം
നിൻ രാധയായി മറഞ്ഞുനിന്നു
നിൻ മായയെല്ലാം സ്മരിച്ചു നിന്നൂ
നിൻ പുഞ്ചിരിയിൽ ലയിച്ചു നിന്നൂ

5 അഭിപ്രായങ്ങൾ:


 1. കവിത കൊള്ളാം. അഷ്ടമിരോഹിണിയാണല്ലോ ഇന്ന്‌

  മറുപടിഇല്ലാതാക്കൂ
 2. പുഞ്ചിരിയിൽ ലയിക്കാത്തത്‌ എന്തുണ്ട്‌? ...
  വരികൾ നന്നായി.

  മറുപടിഇല്ലാതാക്കൂ
 3. അഭിപ്രായങ്ങൾക്ക്‌ ഒരുപാടു നന്ദി. നിങ്ങൾ നൽകുന്ന പ്രചോദനമാണ്‌ എന്റെ ഊർജ്ജം

  മറുപടിഇല്ലാതാക്കൂ