2013, സെപ്റ്റംബർ 5, വ്യാഴാഴ്‌ച

ഇന്നലെ, ഇന്ന്


ഇന്നലെ, ആ മരുഭൂവിൽ
ആത്മരാഗത്തിന്റെ വർഷമേഘമായ്
നീ പെയ്തിറങ്ങിയപ്പോൾ
ഞാനേറെ സന്തോഷിച്ചു
കാരണം, എന്റെ സ്വപ്നങ്ങളിൽ പോലും
മഴയെന്നതെനിക്കന്യമായിരുന്നു.
എന്നാൽ, ഇന്ന്‌,
ഈശീതീകാരിണിക്കുകീഴെ
നിന്റെ കരവലയത്തിൽ
ഞാൻ കരയുന്നു.......
കാരണം, നിന്നിലെ ചൂട്‌
എന്നെ ചുട്ടെരിക്കുന്നു.
10 അഭിപ്രായങ്ങൾ:

 1. മനസ്സിന്‍റെ സന്തോഷമാണ് പ്രധാനം!
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 2. നബിത,കവിത കാണാറില്ലല്ലോ എന്ന് വിചാരിച്ചിരുന്നപ്പോള്‍ ഈ കവിത . ഇന്നലത്തെയും ഇന്നത്തെയും സന്തോഷ,സന്താപങ്ങള്മായി..അടുത്ത കവിത മനം നിറഞ്ഞ സന്തോഷത്തിന്റെത് ആവട്ടെ..സ്നേഹപൂര്‍വ്വം..ശാന്ത വിജയന്‍

  മറുപടിഇല്ലാതാക്കൂ
 3. ഈശീതീകാരിണിക്കുകീഴെ
  നിന്റെ കരവലയത്തിൽ
  ഞാൻ കരയുന്നു.......
  കാരണം, നിന്നിലെ ചൂട്‌
  എന്നെ ചുട്ടെരിക്കുന്നു.
  ezhuthan kothichirunnu,palappozhum ingane..pakshe dhairyamuntaayilla... nannayirikkunnu..

  മറുപടിഇല്ലാതാക്കൂ