2012, ഒക്‌ടോബർ 12, വെള്ളിയാഴ്‌ച

നിദ്ര
ഞാൻ കാണുമ്പോഴെല്ലാം
അവൻ ഉറക്കത്തിലായിരുന്നു
അവന്റെ പൊട്ടിച്ചിരികളും,
മണിമുത്തു മൊഴികളും,കുസൃതിയും,
വാശിയും, പരിഭവവും,
പിന്നെയൊരേങ്ങിക്കരച്ചിലും,
ഞാൻ കണ്ടതേയില്ല
ഞാൻ കാണുമ്പോഴെല്ലാം
അവനുറക്കത്തിലായിരുന്നുവല്ലോ ?
ഒരു ഭാണ്ഡം നിറയെ കളിപ്പാട്ടങ്ങളും,
മറു ഭാണ്ഡം നിറയെ പലഹാരങ്ങളും,
മനം നിറയെ കഥകളുമായി
ഞാൻ വീടണയുമ്പോഴേക്കും
അവനുറക്കത്തിലായിരിക്കും....
ഇരുളിന്റെ അന്ത്യയാമത്തിൽഎപ്പൊഴോ
കടന്നുവരാറുള്ള എന്നെയും കാത്ത്‌
അവൾ മാത്രം...
രാ വെളുക്കുവോളം, അവളവന്റെ
കഥകളെന്റെ ചെവിയിലോതും.....
അതു കേട്ടൊരു നൂറായിരം
ചുംബനങ്ങളാലവനെ ഞാൻ പുൽകും...
എന്റെ കരവലയത്തിനുള്ളിൽഎപ്പൊഴോ
അവൻ പുഞ്ചിരിച്ചുവോ ? കരഞ്ഞുവോ ?
ഇല്ല..., അവൻ ഉറങ്ങുകയായിരുന്നു.
അവസാനമായി ഞാനവനെ കണ്ടപ്പോഴും
അവനുറങ്ങുകയായിരുന്നു.
ഇനിയൊരിക്കലും അവൻ
ഉണരുകയില്ലെന്നു പറഞ്ഞ
അവളോടൊപ്പം ഞാനുറങ്ങാൻ കിടന്നു....
ഇനിയൊരു പ്രഭാതത്തിനും
സാക്ഷിയാകില്ലെന്ന പ്രതിജ്ഞയോടെ

4 അഭിപ്രായങ്ങൾ:

  1. അങ്ങിനെ ഒരു കൂട്ട...
    വേണ്ട..ഒരു കൂട്ടം വാക്കുകളില്‍ ഒരു ചിത്രം.

    മറുപടിഇല്ലാതാക്കൂ
  2. കവിത വായിച്ചു നിദ്രയിൽ ഞാനും ലയിക്കട്ടെ. നന്നായിരിക്കുന്നു. ആശംസകൾ

    മറുപടിഇല്ലാതാക്കൂ