2012, ഒക്‌ടോബർ 26, വെള്ളിയാഴ്‌ച

ഇര
ഇരയാണു ഞാൻ
ഈ കേൾക്കുന്ന സിംഹനാദത്തിന്റെ
നാളത്തെ ഇര
ഊരും, പേരുമറിയില്ല
ഉറ്റ ബന്ധുക്കളുമില്ല
ഇരയായ്‌ ജനിച്ചവൾ ഞാൻ
ഇരയായ്‌ മരിക്കണം
ഇന്നാരോ പറഞ്ഞു
"ഇവൾ സിംഹത്തിന്റെ
നാളത്തെ ഇര"
ഇന്നേവരേക്കും സിംഹത്തെ
കണ്ടവളല്ലീ ഞാൻ
കറുപ്പോ, വെളുപ്പോ?
അവന്റെ നിറമറിയില്ല
ശബ്ദം മാത്രം കേൾക്കാം
ചിലപ്പോൾ ഭയാനകം....
ചിലപ്പോൾ ശാന്തം....
നാളെ അവനെന്നെ
കൊന്നു തിന്നുമ്പോൾ
വേദനിക്കുമോ...?
ഇന്നലെ ഞാനൊരു
ദീന രോദനം കേട്ടു
ആരോ പറഞ്ഞു
അതൊരിരയുടെ
നിലവിളിയാണെന്ന്‌
ഇരകൾ..... ! കരയുമോ...?
ചിരിക്കുമോ...? സ്വപ്നം കാണുമോ...?
ഞാൻ....സിംഹത്തിന്റെ
നാളത്തെ ഇര
ചിരിക്കാറില്ല, കരയാറില്ല
നാളെ അവനെന്നെ
കൊന്നു തിന്നുമ്പോൾ
ഒരു വനരോദനം
എന്നിൽനിന്നുമുയർന്നേക്കാം
വിഫലം, നിഷ്പ്രഭം
ഇര...., കരയരുത്‌.., ചിരിക്കരുത്‌,
സ്വപ്നം കാണരുത്‌
ഞാനൊന്നുറങ്ങട്ടെ
ഒരു സ്വപ്നമെങ്കിലും കാണട്ടെ
നാളെ ഇരയായുണരുന്നതിന്മുൻപെ........

6 അഭിപ്രായങ്ങൾ:

 1. ഇത് ഇരകളുടെ ലോകമാണ്,
  അധികാരത്തിന്‍റെ, പണത്തിന്‍റെ, ലഹരിയുടെ, കാമവെറിയുടെ, പട്ടിണിയുടെ, അനീതിയുടെ, പ്രവാസത്തിന്റെ, കപടവികസനത്തിന്റെ, മതത്തിന്‍റെ, വര്‍ഗീയതയുടെ.....
  പിന്നെ ആഘോഷിക്കപ്പെടുന്ന നായാട്ട്കളുടെയും.

  ഇനി ഉണരുക, ഇല്ലെങ്കില്‍ നാളെ 'പ്രദര്ശിക്കപ്പെടുന്ന' ഇരകള്‍ ആരുമാകാം.

  നല്ല കവിത. അഭിനന്ദനങ്ങള്‍ ...

  മറുപടിഇല്ലാതാക്കൂ
 2. എന്തിനിരയാകണം?
  എന്തുകൊണ്ട് ഇരയാകണം?

  മറുപടിഇല്ലാതാക്കൂ
 3. അതിമനോഹരമായ ഫോട്ടോ ആണ് ബാനറിലേത്.
  ആരെടുത്തതാണ്?

  മറുപടിഇല്ലാതാക്കൂ
 4. ഗംഭീരമായിരിക്കുന്നു ഈ കവിത. അർത്ഥസമ്പുഷ്ടമായ പദപ്രയോഗങ്ങൾ. അഭിനന്ദനങ്ങൾ, ആശംസകൾ

  മറുപടിഇല്ലാതാക്കൂ