2012, ഡിസംബർ 2, ഞായറാഴ്‌ച

ചുകപ്പ്‌




എന്റെ കുഞ്ഞുന്നാളിൽ ഞാൻ
ചുകപ്പിനെ ഒരുപാട്‌ സ്നേഹിച്ചിരുന്നു.
ഉടുപ്പിലും, റിബ്ബണിലും, കുപ്പിവളകളിലും,
അങ്ങനെ അങ്ങനെ.....
 എന്റേതായ വസ്തുക്കളിൽ മുഴുവനും
ഞാൻ എന്റെ ഇഷ്ടവർണ്ണത്തെ നിറച്ചു.
എന്തിന്‌;...  ഇഷ്ടാനിഷ്ടങ്ങൾ മാറിമറയുന്ന
കൗമാര, യൗവ്വനങ്ങളിൽപ്പോലും
ചുകപ്പ്‌ എന്നെ വിടാതെ പിൻതുടർന്നു.
രക്തത്തിന്റെ നിറമുള്ള വർണ്ണം.
യൗവ്വനത്തിൽ ഞാൻ
ചുകപ്പിന്റെ മാത്രം വക്താവായി.
നീതി-ബോധങ്ങൾ
ചുകപ്പിൽ മുങ്ങിമരിച്ചു.
ചോര കാണുന്നത്‌ എനിക്ക്‌
ഒരുതരം ഹരമായിമാറി...
ഒരിക്കൽ,  അച്ഛൻ.........റോഡരികിൽ
ചുകപ്പിൽ കുളിച്ച്‌ കിടന്നപ്പോൾ......
അപ്പോൾ... അന്നാദ്യമായി
ചുകപ്പിനെ ഞാൻ വെറുത്തു !

5 അഭിപ്രായങ്ങൾ:

  1. ആശംസകള്‍
    ആകെ ചുവന്ന വരികള്‍ ...
    വായനക്കിടയില്‍ അല്പം ചുകപ്പുനിറക്കുന്നു .

    "രക്തത്തിന്റെ നിറമുള്ള വർണ്ണം"
    എന്ന വരി ഒഴിവാക്കാമായിരുന്നു .

    മറുപടിഇല്ലാതാക്കൂ
  2. അനുഭവങ്ങള്‍ തന്നെയാണ് ഗുരു എന്ന് ആവര്‍ത്തിക്കുന്ന വരികള്‍

    മറുപടിഇല്ലാതാക്കൂ
  3. കവിതയിലേക്ക്....
    ചോരയുടെ ചുവപ്പ് വല്ലാത്തതു തന്നെ.

    മറുപടിഇല്ലാതാക്കൂ
  4. ചുവപ്പ് വിപ്ലവത്തിന്റെയും ജീവന്റെയും മരണത്തിന്റെയും അപകടത്തിന്റെയും നിറമാണ്;സമ്മിശ്രം

    ചോര കണ്ട് ഹരമായവന്‍ സ്വന്തം ചോരകാണുമ്പോള്‍ തിരിഞ്ഞ് ചിന്തിക്കും അല്ലേ? നന്നായി

    മറുപടിഇല്ലാതാക്കൂ
  5. "ചോര കാണുന്നത്‌ എനിക്ക്‌ ഒരുതരം ഹരമായി മാറി".
    എന്നിട്ടാണൊ റെയിൽവെ ട്രാക്കിലെ ചോരപുരണ്ട ജഡം കണ്ട്‌ തളർന്ന്പോയതും പേടിച്ചതും.?

    മറുപടിഇല്ലാതാക്കൂ