2013, ജനുവരി 28, തിങ്കളാഴ്‌ച

ശിഖണ്ഡി




പിഴച്ചവളെ
തെരുവിലിട്ട്‌,
പിഴപ്പിച്ചവൻ
കല്ലെറിയുന്നു....
ജന്മം കൊണ്ടവളെ
ജന്മം കൊടുത്തവൻ
ഹനിക്കുന്നു...
നിഴലായ്‌ വന്നവളെ
കൈ പിടിച്ചവൻ
കൊത്തിയരിയുന്നു...
ജനനിയുടെ ജനനേന്ദ്രിയത്തിലേക്ക്‌
കാമത്തിന്റെ കമ്പിപ്പാരകളെ
കുത്തിയിറക്കുന്നു...
കണ്ണടയ്ക്കുമ്പോൾ
ചുറ്റിലും പേനായ്ക്കൾ
ചീറിയടുക്കുന്നു....
സ്ത്രീത്വമാണെന്റെ ശാപമെന്ന്‌
ഞാൻ തിരിച്ചറിയുന്നു
എന്റെ സ്ത്രീത്വത്തെ
വലിച്ചെറിഞ്ഞ്‌,  സ്വയം
ഒരു 'ശിഖണ്ഡി'യായ്ത്തീരുവാൻ
ഞാൻ കൊതിച്ചുപോകുന്നു....

7 അഭിപ്രായങ്ങൾ:

  1. സ്ത്രീ-പുരുഷ സംഗമ ഫലമായ കുഞ്ഞിന്റെ ശരീരത്തില്‌, ജനനം മുതല് മരണം വരെ ദൈവം മായ്ക്കാതെ, മറയ്ക്കാതെ ബാക്കി വയ്ക്കുന്ന ഒരടയാളമേയുള്ളൂ.

    അമ്മ അവനു നല്‍കിയ പൊക്കിള്‍ക്കൊടിയുടെ അടയാളം ..!!!! ഇനി പറയൂ ... മഹത്തരമേതെന്ന് ...??!!

    സൃഷ്ടികളില്‍ നല്ലതും കെട്ടതുമില്ലേ ..? ചില കെട്ട ജന്മങ്ങള്‍ ചെയ്യുന്ന പാതകങ്ങള്‍ കണ്ടിട്ട് എന്തിനു സ്ത്രീയായതില്‌ പരിതപിക്കുന്നു..?

    BE PROUD MY DEAR FRIEND.....


    ശുഭാശംസകള്‍ ..............‍

    മറുപടിഇല്ലാതാക്കൂ
  2. ശിഖണ്ഡിയായതുകൊണ്ട്‌ എന്തുഫലം?, ഒരു പ്രതികാര ദുർഗ്ഗയാവുക. കമ്പിപ്പാരയ്ക്കുപകരം ശൂലംതന്നെ കൈയിലേന്തുക. പെണ്ണൊരുമ്പെട്ടാൽ എന്നാണല്ലോ !

    മറുപടിഇല്ലാതാക്കൂ
  3. ഒന്നൂടെ ആലോചിച്ചിട്ട് മതി ട്ടോ .. :)

    നന്നായി എഴുതി

    മറുപടിഇല്ലാതാക്കൂ
  4. Paranjunne ullu..oro penmanassilum durggamar urangikkidappundu..vilichunarthana..e sramam...

    മറുപടിഇല്ലാതാക്കൂ
  5. കൊള്ളാം...... കവിതകളുടെ സ്ഥിരം ചട്ടക്കൂട് വിട്ടു പുറത്തു വരുന്നുണ്ട്. ആശംസകള്‍

    മറുപടിഇല്ലാതാക്കൂ