2013, ഫെബ്രുവരി 2, ശനിയാഴ്‌ച

വിലകുഞ്ഞുപെങ്ങൾക്ക്‌... രണ്ട്‌,
ചേച്ചിക്ക്‌...ഒന്നര,
അമ്മയ്ക്ക്‌......?

റൊക്കം നൽകുന്നവന്‌
അമ്മ ഫ്രീ...... !!

ലക്ഷങ്ങൾ കൈയിൽ വന്നാൽ
കല്ല്യാണം.....
ഒരു പെൺകുഞ്ഞ്‌ ജനിക്കാൻ
ദൈവങ്ങൾക്ക്‌
കൈക്കൂലി .....

അവൾക്കും കിട്ടും ലക്ഷങ്ങൾ....
കൂട്ടിയാലും, കിഴിച്ചാലും
പെണ്ണിന്റെ വില,
ലാഭത്തിൽത്തന്നെ...7 അഭിപ്രായങ്ങൾ:

 1. ഇങ്ങനെ ചിന്തിക്കുന്ന മകനെ എന്തു ചെയ്യണം ?

  മറുപടിഇല്ലാതാക്കൂ
 2. ആ അമ്മമാരുടേയും,സഹോദരിമാരുടേയും കണ്ണീരിന്‌ വില പറയാൻ
  എത്ര പെരുത്ത ലാഭവും മതിയാകാത്ത ഒരിടവും, മുഹൂർത്തവും
  ഇത്തരം നീചജന്മങ്ങൾക്കായി ദൈവം കരുതി വച്ചിട്ടുണ്ട്.

  കവിത നന്നായി.

  ശുഭാശംസകൾ......

  മറുപടിഇല്ലാതാക്കൂ
 3. കുറച്ചു വരികള്‍
  പൊള്ളിക്കുന്ന വരികള്‍ അല്ലെങ്കില്‍ എന്തിനാണ് അധികം

  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ