2013, ഫെബ്രുവരി 14, വ്യാഴാഴ്‌ച

സാത്താന്റെ സന്തതികൾ

'പുരുഷവർഗ്ഗത്തിന്‌
ആവോളം ഭോഗിക്കുവാൻ
ഈശ്വരൻ
സ്ത്രീയെ സൃഷ്ടിച്ചെന്ന്‌' : ഒരു വിടൻ,
പുത്രീതുല്യയെ
സ്വകാമത്തീയിൽ
ചുട്ടെരിച്ച്‌, വലിച്ചെറിഞ്ഞ്‌,
മാന്യത ചമഞ്ഞു
നടപ്പൂ ഒരു കാമഭ്രാന്തൻ.
പരാതിക്കാരിയെ
പൊതുനിരത്തിൽ കല്ലെറിഞ്ഞ്‌,
ലക്ഷങ്ങൾ ലോക്കറിലാക്കി,
'വേശ്യ്‌'യെന്നാക്ഷേപിച്ച്‌
നീതിപീഠത്തിൽ ഞെളിഞ്ഞിരിപ്പൂ
മറ്റൊരു നരാധമൻ.
കലികാലം !
കൽക്കീ, നിന്നുടവാളെനിക്കു നൽകൂ,
കൊത്തിയരിയട്ടെ ഞാനീ
സാത്താന്റെ സന്തതികളെ.


11 അഭിപ്രായങ്ങൾ:

 1. ധീരം, വ്യക്തം, മൂർച്ചയേറിയ ഈ വാക്കുകൾ. അഭിനന്ദനങ്ങൾ

  മറുപടിഇല്ലാതാക്കൂ
 2. ഉണരൂ... ഉണരൂ...നിങ്ങളീ സമരത്തിന്നുടവാളായുണരൂ .....

  ശുഭാശംസകള്‍ ........

  മറുപടിഇല്ലാതാക്കൂ
 3. കുഞ്ഞേ ,നിനക്ക് വാള് വേണ്ട,വാക്കു മതി .വാക്കിന്‍റെ മൂര്‍ച്ച കൊണ്ട് കണ്മുന്നില്‍ കാണുന്ന അനീതികളെ കൊത്തിയരിയുക ... പ്രതികരണ ശേഷി കൈമോശം വരാതിരിക്കട്ടെ ..
  ആശംസകള്‍ .

  മറുപടിഇല്ലാതാക്കൂ