2013, ജൂലൈ 27, ശനിയാഴ്‌ച

ചില്ല്‌


"എൻ കൈ തട്ടിയുടഞ്ഞൊരീ-
കണ്ണാടിച്ചില്ലുകൾ
പെണ്ണേ ! നിൻ ചാരിത്ര്യത്തോടുപമിക്കട്ടെ ഞാൻ"
ഇവ്വണ്ണം ചോദിച്ചു
പരിഹസിച്ചു ചിരിച്ചവന്റെ
ഇടനെഞ്ചിലേക്കാഞ്ഞാഞ്ഞിറങ്ങി
പൊട്ടിച്ചിരിച്ചു ഞാൻ
മറുമൊഴി ചൊല്ലി:
"ചില്ലാണു ഞാൻ, 
ഏറ്റം ഭംഗിയേറീടും ചില്ല്‌ !
കാത്തു സൂക്ഷിക്കുകിൽ
എന്നെത്തന്നെ നൽകും,
എന്നിൽ നീ നിറഞ്ഞുനിൽക്കും
തട്ടിയുടയ്ക്കുകിലോ
കുത്തിയിറങ്ങും ഞാൻ
നിന്നിലവസാനശ്വാസം
നിലയ്ക്കുംവരെ"




8 അഭിപ്രായങ്ങൾ:

  1. nabithe, kavitha valare ishttamaayi. oru yadhardha sthrre ye kaanichu tharunna vaakkukal.. nallathu. aasamsakal.

    മറുപടിഇല്ലാതാക്കൂ

  2. നല്ല കവിത.വരികൾ

    ശുഭാശംസകൾ...

    മറുപടിഇല്ലാതാക്കൂ
  3. ചില്ലുകൊണ്ടലും മുറിയും....

    മറുപടിഇല്ലാതാക്കൂ
  4. മൂര്‍ച്ചയും,മിനുസവുമുള്ള വരികള്‍...
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ