2013, സെപ്റ്റംബർ 13, വെള്ളിയാഴ്‌ച

എന്റെ സമ്മാനം



നിന്റെ ഓരോ പുഞ്ചിരിയിലും
പകൽപ്പൂക്കൾ കൊഴിയുന്നത്‌
വേദനയോടെ ഞാൻ നോക്കിനിന്നു....
ഇന്നലെയോളവും രാക്കിളി പാടിയിരുന്നത്‌
നിന്നെക്കുറിച്ചായിരുന്നുവെന്ന്‌
ഇന്നെനികോർക്കുവാനേ വയ്യ.
എന്റെ രാസ്വപ്നങ്ങളെയും
പകൽക്കിനാക്കളെയും
ഒരുപോലെ കൊല്ലുന്ന നിനക്കായി
ഞാനൊരു സമ്മാനം കരുതിവെച്ചിരിക്കുന്നു
എനിക്കായ് മിടിക്കുന്ന നിന്റെ ഹൃദയത്തെ
എനിക്കു ഞെരിച്ചു കൊല്ലണം
എന്റെ നല്ല സ്വപ്നങ്ങൾക്കുവേണ്ടി,
എന്റെ രാക്കിളിയുടെ പാട്ടിനും
പകൽപ്പൂക്കളുടെ പുഞ്ചിരിക്കും വേണ്ടി
നിന്റെ മരണമാണ്‌
ഞാൻ നിനക്കു നൽകുന്ന
എന്റെ സമ്മാനം.......

11 അഭിപ്രായങ്ങൾ:

  1. nabithe,
    puthiya thalamura inganeyaanu.
    ... athippol evideyum kaanunnu...hrudayam mozhiyunnathu...sookshmamaayi onnu cheviyorkkoo.
    kavitha nannaayi
    .kollaathe.kunje..

    മറുപടിഇല്ലാതാക്കൂ
  2. ങ്ഹേ....കൊലപാതകത്തിന് സാക്ഷിയാകേണ്ടിവരുമോ?

    മറുപടിഇല്ലാതാക്കൂ
  3. ശരീരത്തിലെ ഏറ്റവും ഭദ്രമായ അവയവമാണ്‌ ഹൃദയം. അത്‌ ഞെരിച്ചാലൊന്നും ചാവില്ല. വേറെ വഴി നോക്കേണ്ടിവരും

    മറുപടിഇല്ലാതാക്കൂ
  4. പാടുക ജീവിതഗാനം.

    നല്ല കവിത

    ശുഭാശംസകൾ...

    മറുപടിഇല്ലാതാക്കൂ
  5. കൊല്ലുമ്പോൾ ഒറ്റയടിക്ക് കൊല്ലണം
    മരിക്കുകയാണെങ്കിൽ അത് ഇന്ജിമുട്ടായി നുണയും പോലെ
    കൊല്ലുന്നതും മരിക്കുന്നതും ആരാണെന്നു ടോസ്സ് ഇട്ടു കണ്ടുപിടിക്കണം
    കള്ള കളി ഈ കളിക്ക് ഞാൻ ഇല്ല സുല്ല്

    മറുപടിഇല്ലാതാക്കൂ
  6. എനിക്കും ഒരാളെ കൊല്ലാനുണ്ട്‌ !!!

    ഇഷ്ടപ്പെട്ടു ...ആശംസകൾ

    മറുപടിഇല്ലാതാക്കൂ