2012, ഡിസംബർ 27, വ്യാഴാഴ്‌ച

ശരിയും തെറ്റും




അവളവനെ പ്രണയിച്ചു
അച്ഛൻ വില്ലനായി.....
അവന്റെ കൈ പിടിച്ച്‌
തിരിഞ്ഞ്‌ നോക്കാതെ
അവളിറങ്ങി നടന്നു
അവൾക്കവനോട്‌ കടുത്ത
പ്രണയമായിരുന്നത്രെ......! ?

അച്ഛനും, അമ്മയും പിറകിൽ
കണ്ണീർ വാർത്തു
അവർ അവളെ ഒരുപാട്‌
സ്നേഹിച്ചിരുന്നു......

ആദ്യം കൈക്കുകയും, പിന്നീട്‌
മധുരിക്കുകയും ചെയ്തത്‌
നെല്ലിക്കയെങ്കിൽ,
ആദ്യം മധുരിക്കുകയും,
പിന്നെ കൈക്കുകയും ചെയ്തത്‌
അവളുടെ ജീവിതമായിരുന്നു...

ഒടുവിൽ, അച്ഛനാണ്‌ ശരിയെന്ന്‌
തിരിച്ചറിഞ്ഞപ്പോഴേക്കും
മകൾ, തിരുത്താൻ പറ്റാത്ത
ഒരു തെറ്റായി മാറിക്കഴിഞ്ഞിരുന്നു.

11 അഭിപ്രായങ്ങൾ:

  1. അച്ഛാ ഈ മകളോട് പൊറുക്കില്ലേ......

    മറുപടിഇല്ലാതാക്കൂ
  2. ഒന്നും പറയുക വയ്യ
    വരുമോരോ വിധി....

    മറുപടിഇല്ലാതാക്കൂ
  3. സഹോദരിമാരേ ...........


    THINK BEFORE YOU LEAP........

    നല്ല കവിത ..........

    ശുഭാശംസകള്‍ .............

    മറുപടിഇല്ലാതാക്കൂ
  4. ചിലരുടെ ശരി ചിലര്‍ക്ക് തെറ്റ് ...ചിലരുടെ തെറ്റ് ചിലര്‍ക്ക് ശരി !
    കൊള്ളാം:-)

    മറുപടിഇല്ലാതാക്കൂ
  5. ശരിയും തെറ്റും ആപേക്ഷികമാണ്

    മറുപടിഇല്ലാതാക്കൂ
  6. പ്രിയപ്പെട്ട സുഹൃത്തെ,
    കവിത വളരെ നന്നായി
    ജീവിതത്തില്‍ കയ്പ്പും മധുരവും കാലം കരുതിവച്ച സമ്മാനങ്ങള്‍
    സ്നേഹത്തോടെ,
    ഗിരീഷ്

    മറുപടിഇല്ലാതാക്കൂ