2013, ഏപ്രിൽ 24, ബുധനാഴ്‌ച

ഒരിക്കൽക്കൂടി നീ പാടൂ
ഒരിക്കൽക്കൂടി നീ പാടൂ
എന്മൗനദു:ഖങ്ങൾ പങ്കുവയ്ക്കൂ
മനസ്സിൻ ജാലകം 
തുറന്നു ഞാൻ വച്ചിടാം
എൻ മനോവാടിയിൽ 
വിരുന്നു വരൂ..
ശോകപുഷ്പങ്ങൾ
വിരിയുമെൻ വാടിയിൽ
ആനന്ദമലരായി നീ വിടരൂ...
നിന്നിളം ചുണ്ടിലെ
വേണുനാദം കൊണ്ടെൻ
ഹൃത്തിലെ വേദന നീയകറ്റൂ....
എന്നുമെൻ ജീവനിൽ 
ചേർന്നു നിൽക്കൂ8 അഭിപ്രായങ്ങൾ:

  1. ആര്‍ദ്രമായൊരു പരിദേവനം

    മറുപടിഇല്ലാതാക്കൂ
  2. ജീവൻ നിറയുന്ന പാട്ടുകൾ പരക്കട്ടെ

    മറുപടിഇല്ലാതാക്കൂ
  3. ഓ.....ഇതിനൊക്കെ നമ്മുടെ കണ്ണന്റെ വേണുഗാനം തന്നെ വേണമല്ലോ....

    മറുപടിഇല്ലാതാക്കൂ