2013, ഡിസംബർ 17, ചൊവ്വാഴ്ച

ചിത്രം
സ്വന്തം കുഞ്ഞിനെ 
കഴുത്തു ഞെരിച്ചു കൊന്ന

അമ്മയുടെ ചിത്രം
മനസ്സിലുള്ളതുകൊണ്ടാണ്‌
ഞാൻ അമ്മമാരെ വെറുക്കുന്നത്‌..
മകളെ വിലപേശി വിറ്റ അച്ഛൻ 
കഥയിലുള്ളതുകൊണ്ടാണ്‌
പുരുഷന്മാർക്കുനേരെ ഞാൻ
മുഖം തിരിക്കുന്നത്‌.
ബലാത്സംഗവീരനായ
ഭർത്താവിനു മുന്നിലാണ്‌
ഞാൻ ഭ്രാന്തിയാകുന്നത്‌
എന്റേതല്ലാത്ത കാരണങ്ങളാലാണ്‌
ഞാൻ കൊലപാതകിയായത്‌.

2 അഭിപ്രായങ്ങൾ:

 1. നബിതെ , എന്‍റെ മകളേ ,....
  അഭിപ്രായം എഴുതാന്‍ വാക്ക് പോരാ
  സത്യങ്ങള്‍ കാണുന്നുണ്ട്.പക്ഷെ നിന്നെ പ്രസവിച്ച അമ്മയും ഈ കവിത വായിച്ച
  ശാ ന്തേച്ചിയും അമ്മമാര്‍ തന്നെയല്ലേ.
  കവിത നന്നായി .അഭിനന്ദനങ്ങള്‍.......

  മറുപടിഇല്ലാതാക്കൂ
 2. വെറുക്കാനും,മുഖം തിരിക്കാനും,കൊല്ലാനും ഓരോരുത്തർക്കും ഓരോരോ കാരണങ്ങൾ..

  നല്ല കവിത

  ശുഭാശംസകൾ....


  മറുപടിഇല്ലാതാക്കൂ