2014, ജനുവരി 8, ബുധനാഴ്‌ച

വീട്‌വിരലുകൾ നഷ്ടപ്പെട്ടവന്‌
വീടിന്റെ താക്കോൽ,
അധികാരം നഷ്ടപ്പെട്ടവന്‌
പൂമുഖത്തിണ്ണയിൽ അഭയം,
അമ്മയെ കൊന്നവന്‌
അച്ഛന്റെ  സ്നേഹവാത്സല്യം,
ഭാര്യയെ വിറ്റവന്‌
വീടിന്റെ അവകാശം,
വീടിനെ സ്നേഹിച്ചവന്‌
പട്ടടയിലെ ചിതയുടെ
എരിയുന്ന വേദന. !

4 അഭിപ്രായങ്ങൾ:

  1. ഒരു പൊട്ടിത്തെറി പോലെ ആണ് ഇതിലെ പല പോസ്റ്റുകളും ആ ശൈലി കൊള്ളാം ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  2. വൈരുദ്ധ്യങ്ങളാണല്ലെ ചുറ്റും

    മറുപടിഇല്ലാതാക്കൂ
  3. ഇവിടെ ഇങ്ങനെയൊക്കെയാണു. എന്തു ചെയ്യാം ?

    മറുപടിഇല്ലാതാക്കൂ