2013, ഫെബ്രുവരി 18, തിങ്കളാഴ്‌ച

നിയമം






അന്ന്‌:

അന്ന്‌ മനു ചൊല്ലി :
"ഇവളെ പൂജിക്കുകിൽ
രമിക്കും ദേവകളവിടെ
ഇവളെ പരിത്യജിക്കുകിൽ
വസിക്കും ചേട്ടകളവിടെ"
ബുധനാം മാനവനന്നതേറ്റു ചൊല്ലി
മനുവിന്റെ നിയമം ഭരിച്ചു,
വിണ്ണിൽ ദൈവം രമിച്ചു

ഇന്ന്‌:

ബുധത്വം ചമഞ്ഞവർ
പാമരർ, പിശാചുക്കൾ
മനുവിന്റെ നിയമത്തെ
തെരുവിൽ അഗ്നിക്കിരയാക്കി,
ശ്രീഭഗവതിയെ പടിയടച്ചു പുറത്താക്കി,
ചേട്ടയെ കുടിയിരുത്തി,
പെണ്ണിനെ വിലപേശി വിറ്റു
മനുവിന്റെ നിയമം മരിച്ചു. !!


14 അഭിപ്രായങ്ങൾ:

  1. നമ്മുടെ സമൂഹത്തിൽ നിയമത്തിന്‌ അതീതരായവരാണ്‌ ഇന്നു കാണുന്ന ഗർഭശ്രീമാന്മാർ.
    ശ്രീഭഗവതിയെ പടിയടച്ചു പുറത്താക്കി,
    ചേട്ടയെ കുടിയിരുത്തി,
    അവർ പൂജിക്കട്ടെ

    മറുപടിഇല്ലാതാക്കൂ
  2. ചിലരെക്കാണുമ്പോള്‍ അങ്ങനെയാ.നമ്മുടെ നിയമം മയമുള്ളതാകും.
    കവിത നന്നായി.

    ശുഭാശംസകള്‍ ........

    മറുപടിഇല്ലാതാക്കൂ
  3. വാതുവച്ചാടുന്ന വര്‍ഗങ്ങളും
    പണതോതളന്നാടുന്ന
    നിയമവും കണ്ടുവോ......


    കവിത നന്നായി
    ആശംസകള്‍ ....

    മറുപടിഇല്ലാതാക്കൂ
  4. പക്ഷെ മനുവിന്റെ നാലുവരികളേ എങ്ങും ഉദ്ധരിയ്ക്കപ്പെടുന്നുള്ളു

    മറുപടിഇല്ലാതാക്കൂ
  5. അവസാനം ഈ മനു ഒരു മെനയായി തീര്ന്നു എന്നു പറഞ്ഞാല് മതിയല്ലോ....

    മറുപടിഇല്ലാതാക്കൂ
  6. Manu paranju ivale poojikkuka.poojichillelum vendilla puchikkathe irunnal mathi ippo amrithayude kaaryam avasanam aa kutti cheythathu niyamathinu munnil thettayi

    മറുപടിഇല്ലാതാക്കൂ
  7. പക്ഷേ മനുവിന്‍റെ മറ്റ് നാലു വരികള്‍ ആണ് ഇപ്പോഴത്തെ സമൂഹം ഏറ്റ് ചൊല്ലുന്നത്
    .........
    ...
    ....
    ന സ്ത്രീ സ്വാതന്ത്ര്യ ........

    മറുപടിഇല്ലാതാക്കൂ