2013, മാർച്ച് 18, തിങ്കളാഴ്‌ച

അവനും അവളും
പ്രാണനാഥൻ
അന്ധനെന്നുകണ്ട്‌
സ്വസുഖം ത്യജിച്ച്‌,
അന്ധതയെ സ്വയം വരിച്ച്‌
അവൾ "പതിവ്രത"യായി....
പാതിവ്രത്യം അവളുടെ ധർമ്മമത്രെ........!!?
വിധിക്കപ്പെട്ട ധർമ്മങ്ങളിൽ
"പത്നീവ്രതം" ഇല്ലാത്തതിനാലാകണം
ബഹുഭാര്യാത്വം അവന്റെ
വിനോദമായി തീർന്നത്‌...


7 അഭിപ്രായങ്ങൾ:

 1. ഓരോ സ്വാതന്ത്ര്യങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 2. ധര്‍മ്മങ്ങള്‍ കൊണ്ട് മൂടപ്പെട്ട കണ്ണൂകളുമായി ചരിക്കുവാന്‍ അവള്‍ക്കുള്ള താല്പര്യം നിലനില്‍ക്കുന്നിടത്തോളം കാലം തുടര്‍ന്നു കൊണ്ടേയിരിക്കും ഇത്തരം യാത്രകള്‍. അംബരത്തേക്കുയരാതെ, അമ്പലത്തിലേക്കു ചരിക്കുന്നു കാലുകള്‍

  മറുപടിഇല്ലാതാക്കൂ
 3. പാതിവ്രത്യം അവളുടെ ധര്‍മ്മവും ബഹുഭാര്യാത്വം അവന്റെ വിനോദവും...കഷ്ട്ടം!!

  മറുപടിഇല്ലാതാക്കൂ
 4. "ഗാന്ധാരിയുടെ" കഥ കേട്ടിട്ട് എന്റെ ചെറുമോൻ പറഞ്ഞു
  അങ്ങേർക്കോ കണ്ണ് കാണില്ല - ഇനി അവരും കണ്ണ് കെട്ടി ഇരുന്നാലോ ?
  "RUBBISH" !!
  ആദ്യമായാണ് ഇതിലെ - ഇനിയും കാണാം

  മറുപടിഇല്ലാതാക്കൂ