2013, മാർച്ച് 9, ശനിയാഴ്‌ച

ഭിക്ഷ
വഴിയരികിലെ ഭിക്ഷക്കാരന്‌
അഞ്ചുരൂപ 'ഭിക്ഷ'
വഴിക്കണ്ണ്‌ നട്ടിരിക്കുന്ന മക്കൾക്ക്‌
പലഹാരപ്പൊതി 'ഭിക്ഷ'
മുഖം കറുപ്പിക്കുന്ന ഭാര്യയ്ക്ക്‌
പട്ടുസാരി 'ഭിക്ഷ'
പരാതികളില്ലാത്ത,
അടുക്കളക്കോലായിലെ
മെലിഞ്ഞ രൂപത്തിന്‌ - അമ്മയ്ക്ക്‌
ഈ  ജീവിതം 'ഭിക്ഷ'  ! ?


14 അഭിപ്രായങ്ങൾ:

 1. ബ്ലോഗ്‌ വായിക്കുന്ന എനിക്ക്‌ ഈ കവിത ഭിക്ഷ

  മറുപടിഇല്ലാതാക്കൂ
 2. ക്ഷണികമാമീ ജീവിതങ്ങളാരുടെ ഭിക്ഷ...?

  നല്ല കവിത.

  മുകളിലെ കമന്റിനും കൂടിയൊരു ലൈക്ക്..


  ശുഭാശംസകൾ.....

  മറുപടിഇല്ലാതാക്കൂ
 3. ഭിക്ഷതന്ന ജീവിതത്തിന് ജീവിതം തന്നെ ഭിക്ഷ
  ~~~~~~~~:)~~~~~~~~~ നന്നായി ട്ടോ

  മറുപടിഇല്ലാതാക്കൂ
 4. നബിതക്കുട്ടി, ഈ ചേച്ചിക്ക് ഒരു സ്നേഹഭിക്ഷ ...?

  മറുപടിഇല്ലാതാക്കൂ